തൃക്കാക്കര: തുതിയൂർ ജനകീയ ഗ്രന്ഥ ശാലക്ക് ടെലിവിഷൻ നൽകി ലിങ്ക് വാലി റസിഡന്റ്സ് അസോസിയേഷൻ. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ പഠനം പ്രതിസന്ധിയിലായ കാക്കനാട് തുതിയൂരിലെ നിർധാരരായ വിദ്ധ്യാർത്ഥികൾക്ക് ഓൺലൈൻ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ടെലിവിഷൻ നൽകിയത്.അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനോദ് ഹരിഹരൻ,ജോ.സെക്രട്ടറി എം.ഡി .ജെ ബ്രിന്നർ എന്നിവർ ചേർന്ന് ടെലിവിഷൻ ഗ്രന്ഥ തുതിയൂർ ജനകീയ ഗ്രന്ഥ ശാല പ്രസിഡന്റെ ഷണ്മുഖന് നൽകി.തൃക്കാക്കര നഗര സഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം .നാസർ,കൗൺസിലർമാരായ ഷീല ചാരു, കെ .എം മാത്യു അസോസിയേഷൻ അംഗങ്ങളായ . ഇ.ആർ. പ്രദീപ്, ടെസ്സി ബ്രിന്നർ തുടങ്ങിയവർ പങ്കെടുത്തു.