അങ്കമാലി: ലോക്ക്ഡൗൺ കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കായികശേഷി വർദ്ധിപ്പിക്കുന്നതിനായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ സമഗ്ര പച്ചക്കറികൃഷിയുടെ വിളവെടുപ്പാരംഭിച്ചു.ജില്ലയിലെ മികച്ച പച്ചക്കറി കർഷകനുള്ള അവാർഡ് ജേതാവ് കെ.എൽ.വർഗീസിന്റെ മൂക്കന്നൂരിലെ കൃഷിയിടത്തിൽ നടന്ന വിളവെടുപ്പുത്സവം റോജി എം.ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി. എം. വർഗീസ്, ഗ്രേസി റാഫേൽ, കൃഷി അസിസന്റ് ഡയറക്ടർ ആർ. ശ്രീലേഖ , ഏലിയാസ് കെ. തരിയൻ, മോളി വിൻസെന്റ്, ലീലാമ്മ പോൾ, കെ. വി. ബിബീഷ്, ജിഷ ജോജി, കൃഷി ഓഫീസർ സബിത എന്നിവർ പ്രസംഗിച്ചു.