പെരുമ്പാവൂർ: കൊവിഡ് കാലത്തെ സേവനപ്രവർത്തകർക്ക് മധുര സത്കാരവുമായി ഓൾ കേരള ബേക്കേഴ്‌സ് അസോസിയേഷൻ . പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ, ഫയർസ്റ്റേഷൻ എന്നിവിടങ്ങളിൽ അസോസിയേഷൻ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരവിതരണം നടത്തി. കൊവിഡ് കാലത്ത് വിശ്രമമില്ലാതെ ജോലി തുടരുന്നവരാണ് പൊലീസും ഫയർഫോഴ്‌സും. ഡിവൈ.എസ്.പി ബിജുമോൻ മധുരരവിതരണം ഉദ്ഘടനം നിർവഹിച്ചു. സ്റ്റേഷൻ ഓഫീസർ ജയകുമാർ, സിവിൽ പൊലീസ് ഓഫീസർമാർ, ബേക്കേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി, പോൾ ചെതലൻ, മണ്ഡലം പ്രസിഡന്റ് ലിൻസൻ പയ്യപ്പിള്ളി, സെക്രട്ടറി ലിതിൻ തോമസ്, റോയൽ സനീർ, റിയാസ് ലെട്ടോർട്ട, ഹംസ ലെട്ടോർട്ട എന്നിവർ പങ്കെടുത്തു.