മൂവാറ്റുപുഴ: കൊവിഡ്- 19 മഹാമാരിയുൾപ്പെടെ വിവിധ പ്രതിസന്ധികളാൽ സാമ്പത്തികമായി തകർന്ന കർഷകരെ സംരക്ഷിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മുമ്പാകെ കാർഷികരുടെ ജീവത്തായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മൂവാറ്റുപുഴ ഹെഡ് പോസ്റ്റെഫിസിനു മുൻപിൽ കത്തോലിക്ക കോൺഗ്രസ് കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ നേതാക്കൾ നില്പ് സമരം നടത്തി. ലാസർ കുമ്പളം ചോട്ടിൽ സമരം ഉദ്ഘാടനം ചെയ്തു. ജോസ് വർഗീസ് പറമ്പൻ, ജോജോ വടക്കേവീട്ടിൽ, ജോസ് പുതിയേടം,അഡ്വ ജോസ് ഇലഞ്ഞിക്കൽ,ഐപ്പച്ചൻ തടികാട്ടു,അഡ്വ.പോൾ ജോസഫ് ജോസ് കാക്കുച്ചിറ,ഡോ ജോസുകുട്ടി ഒഴുകയിൽ എന്നിവർ സംസാരിച്ചു.