പെരുമ്പാവൂർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പെരുമ്പാവൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ വാർഡ് 11 ലെ മരക്കാർ റോഡിലുള്ള അങ്കൺവാടിക്ക് സമീപം നഗരസഭാ സ്ഥലത്ത് വൃക്ഷത്തൈ നട്ടു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.