പെരുമ്പാവൂർ: ഓടക്കാലി ഗവ.ഹൈസ്‌കൂളിലെ 1993 എസ്.എസ്.എൽ.സി ബാച്ചിലെ സി,ഡി ഡിവിഷനിലെ പൂർവ വിദ്യാർത്ഥികൾ ചേർന്ന് 1000 മാസ്‌ക്കുകൾ ആരോഗ്യ പ്രവർത്തകർക്ക് നൽകി. ഓടക്കാലിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ബിജു വർഗീസ്,ഹെൽത്ത് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനി, അജേഷ് എന്നിവർക്ക് യുനസ്, നൗഷാദ് എന്നിവർ ചേർന്ന് മാസ്‌ക്കുകൾ കൈമാറി. അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം .സലിം,93ബാച്ച് പൂർവവിദ്യാർത്ഥി സംഗമം സ്വാഗതസംഘം ചെയർമാൻ എം.എം ഷൗക്കത്തലി, ഹെൽത്ത് ഇൻപെക്ടർ വി.എം സലിം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.