പെരുമ്പാവൂർ: ഒക്കൽ കർത്തവ്യ ലൈബ്രറിയുടെ നേതൃത്വത്തിൽ ഒക്കൽ കവലയും പരിസര പ്രദേശവും ശുചീകരിച്ചു. ലൈബ്രറി പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണൻ, മർച്ചൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.പി.രാജൻ എന്നിവർ നേതൃത്വം നൽകി. വി.പി.സുരേഷ്, എം.വി.ബാബു, എം.എ. ഷാജി, എം.പി.വിശ്വനാഥൻ, ശാന്താ ശിവരാമൻ, ദീപാ പ്രകാശ്, ജയന്തി രാമചന്ദൻ എന്നിവർ പങ്കെടുത്തു.