പെരുമ്പാവൂർ: പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ എല്ലാ ഭരണസമിതി അംഗങ്ങളും ചുമതലയേറ്റ നാൾ മുതൽ ലഭിച്ച മുഴുവൻ ഓണറേറിയം തുകയും കൊവിഡ് 19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നു. ബാങ്കിലെ മുഴുവൻ ജീവനക്കാരും അവരുടെ ശമ്പളം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി നഗരസഭയിലെ എല്ലാവീടുകളിലുമായി 50000 മാസ്‌ക്കുകൾ സൗജന്യമായി വിതരണം ചെയ്യും.