മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലൈബ്രറി ഒരുങ്ങുന്നു. എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്നനുവദിച്ച ഒരുകോടി രൂപ മുതൽ മുടക്കിയാണ് ഡിജിറ്റൽ ലൈബ്രറി മന്ദിരം നിർമിക്കുന്നത്. നഗരമദ്ധ്യത്തിലെ തൊടുപുഴ - മൂവാറ്റുപുഴ റോഡിൽ നഗരസഭ പാർക്കിനോട് ചേർന്ന് പുഴയോരത്താണ് ഇരുനിലമന്ദിരം ഒരുങ്ങുന്നത്.
സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റിനാണ് നിർമ്മാണ ചുമതല.
ലൈബ്രറിയുടെ നിർമ്മാണത്തിന് മുന്നോടിയായുള്ള സ്ഥലപരിശോധന എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ ഉഷ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി. കെ. ബാബുരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാരായ എം.എ.സഹീർ ,സി.എം.സീതി, കൗൺസിലർമാരായ കെ. എ. അബ്ദുൽസലാം, കെ.ജെ.സേവ്യാർ, പി.വൈ.നൂറുദ്ദീൻ, നഗരസഭ സെക്രട്ടറി കൃഷ്ണരാജ്, നഗരസഭ എ.ഇ മൻസൂർ, ഹാബിറ്റാറ്റ് പ്രതിനിധി വിനോദ് എന്നിവർ പങ്കെടുത്തു.