കോലഞ്ചേരി:കടയിരുപ്പ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് സി.വി.ജെ ഫൗണ്ടേഷൻ നിർമിച്ച് നൽകുന്ന ഇൻഡോർ സ്‌റ്റേഡിയത്തിന് തറക്കല്ലിട്ടു. 45 ലക്ഷം രൂപ മുടക്കി നിർമിക്കുന്ന സ്‌റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ സി.വി.ജെ ഫൗണ്ടേഷൻ ചെയർമാൻ സി.വി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി അദ്ധ്യക്ഷനായി.സിന്തൈറ്റ് എം.ഡി ഡോ.വിജു ജേക്കബ്, അജു ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് കെകെ രാജു, മെമ്പർമാരായ എം.എ പൗലോസ്, ജിഷ അജി, പി.ടി.എ പ്രസിഡന്റ് എം.കെ. മനോജ്, എം.പി.ടി.എ. ചെയർപേഴ്‌സൺ ശ്രീജ അശോകൻ, എസ്.എം.സി ചെയർമാൻ സി.എം. കൃഷ്ണൻ, പ്രിൻസിപ്പൽ ഇ. ബിന്ദു, ഹെഡ്മാസ്റ്റർ എൻ.അനിൽ കുമാർ എന്നിവർ സംബന്ധിച്ചു.