vp
കൗൺസിലർ വി.പി.ചന്ദ്രന്റെ നേതൃത്വത്തിൽ ചമ്പക്കര മാർക്കറ്റ് ശുചീകരിക്കുന്നു

കൊച്ചി: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ചമ്പക്കര മാർക്കറ്റും പരിസരവും വൃത്തിയാക്കി.കൗൺസിലർ വി.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കോർപ്പറേഷൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബി.എ.ശ്യാംകുമാർ, വി. എസ്.സുധീഷ് കുമാർ, എ.പി. സാംബശിവൻ, പി.വി.ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി. ഈ പ്രദേശത്ത് വെക്ടർ കൺട്രോൾ യൂണിറ്റ് നടത്തിയ പരിശോധനയിൽ ഡെങ്കിപനി പരത്തുന്ന കൊതുകിന്റെ സാന്ദ്രത കൂടുതലായി കണ്ടെത്തിയിരുന്നു. ശുചീകരണത്തിന്റെ ഭാഗമായി പവർ സ്‌പ്രേ ,ഹാൻഡ് സ്‌പ്രേ തുടങ്ങിയവ ഉപയോഗിച്ചു മരുന്ന് തളിക്കുകയും,ഫോഗിംഗ് നടത്തുകയും ചെയ്തു.