പെരുമ്പാവൂർ: മണ്ഡലത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് ഇന്ന് തുടക്കമാകും.മണ്ഡലത്തിലെ ഏഴ് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്.100 യുവകർഷകർക്ക് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ നിന്നും കൃഷി ചെയ്യുന്നതിനുള്ള അവസരം ഒരുക്കും.പദ്ധതിക്ക് ആവശ്യമായ കാർഷിക ഉപകരണങ്ങളും ലഭ്യമാക്കും. എം.എൽ.എ ഫണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകൾ ഉൾപ്പെടെയുള്ളവ പദ്ധതിക്കായി വിനിയോഗിക്കും. രാവിലെ 9.30 ന് വെങ്ങോല ഗ്രാമ പഞ്ചായത്തിലെ പെരുമാനിയിൽ പദ്ധതിയുടെ നിയോജക മണ്ഡല തല ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിക്കും.10 മണിക്ക് പെരുമ്പാവൂർ, 10.30 ന് കൂവപ്പടി, 11.30 ന് ഒക്കൽ, 12 മണിക്ക് മുടക്കുഴ, 12.30 ന് വേങ്ങൂർ, ഉച്ചക്ക് 1 മണിക്ക് അശമന്നൂർ, 1.30 ന് രായമംഗലം എന്നിവിടങ്ങളിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.