gurudeva-sagam-
പട്ടണം ഗുരുദേവ സഹായസംഘം അംഗങ്ങൾക്കുള്ള ഭക്ഷ്യക്കിറ്റുവിതരണം സംഘം പ്രസിഡന്റ് വി.എൻ. നാഗേഷ് നിർവഹിക്കുന്നു.

പറവൂർ: പട്ടണം ഗുരുദേവ സഹായസംഘം കൊവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന സംഘാംഗങ്ങളുടെ കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് വി.എൻ. നാഗേഷ് മുതിർന്ന അംഗമായ കെ.വി. പത്മനാഭന് ഭക്ഷ്യക്കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.എസ്. ദേവദാസ്, ട്രഷറർ കെ.കെ. മുരുകൻ തുടങ്ങിയവർ പങ്കെടുത്തു.