ആലുവ: ബിനാനിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ രാത്രി ഒമ്പത് മണിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്ന് പൊലീസ് അറിയിച്ചു. ജനങ്ങളും പുറത്തിറങ്ങാൻ പാടില്ല. രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ച് വരെ തുറന്നിരിക്കുന്ന കട ഉടമസ്ഥരുടെ പേരിലും പുറത്തിറങ്ങുന്ന ആളുകളുടെ പേരിലും ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനു കേസ് എടുക്കുമെന്നും പൊലീസ് അറിയിച്ചു.