മൂവാറ്റുപുഴ: എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ നിർദ്ധനരായ കരൾ, കിഡ്‌നി മാറ്റൽ ശസ്ത്രക്രിയക്ക് വിധേയമായവർ, ഹൃദയസമ്പന്ധമായ രോഗികൾ, കാൻസർ രോഗികൾ, ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കടക്കം മരുന്ന് നൽകുന്നതിന് വേണ്ടി നടപ്പിലാക്കുന്ന മെഡിസിൻ ചലഞ്ച് പദ്ധിയുടെ മൂന്നാംഘട്ട മരുന്ന് വിതരണം ഇന്ന് (വെള്ളി) രാവിലെ 11.30ന് എം.എൽ.എ ഓഫീസിൽ നടക്കും. മൂന്നാംഘട്ടത്തിൽ ഒരു ലക്ഷം രൂപയുടെ മരുന്നുകളാണ് വിതരണം ചെയ്യുന്നത്. മൂവാറ്റുപുഴ ക്ലബ്ബ്, വിവിധ സംഘടനകൾ തുടങ്ങിവരുയുടെ സഹകരണത്തോടെയാണ് മൂന്നാംഘട്ടത്തിലെ മരുന്നു വിതരണം നടക്കുന്നത്. മരുന്നുകളുടെ വിതരണം എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കും.