കിഴക്കമ്പലം: കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 11 മുതൽ വിവിധയിനം ഫല വൃക്ഷങ്ങളുടെ തൈകൾ വിതരണം ചെയ്യും. ആവശ്യമുള്ളവർ കരമടച്ച രസീതിന്റെ പകർപ്പുമായി കൃഷി ഭവനിലെത്തണം.