ആലുവ: ലോക പരിസ്ഥിതി ദിനത്തിൽ എന്റെ മരം പദ്ധതിയുമായി വീണ്ടും പരിസ്ഥിതി സ്നേഹിയായ ശ്രീമൻ നാരായണൻ. മരം നട്ടുവളർത്തേണ്ടതിന്റെ ആവശ്യകത പുതുതലമുറയെ ഓർമ്മപ്പെടുത്തിയാണ് ശ്രീമൻ നാരായണൻ വൃക്ഷത്തൈ വിതരണം ചെയ്യുന്നത്.
ഒരാൾക്ക് ഒരു ദിവസം ശ്വസിക്കാൻ 650 ഗ്രാം ഓക്‌സിജൻ വേണം. ഒരു മരം 38.38 ഗ്രം ഓക്‌സിജനാണ് ദിവസം തരുന്നത്. അതായത്
ഒരാൾക്ക് 20 മരങ്ങൾ വേണം ഒരു ദിവസം ശ്വസിക്കുവാൻ. കാർബൺ ഡയോക്‌സൈഡ് ആഗിരണം ചെയ്യുന്നതുൾപ്പെയുള്ള കണക്കാണിത്.
760 കോടി ലോക ജനസംഖ്യയും 140 കോടി ഇന്ത്യൻ ജനസംഖ്യയും അവിടെ നില്ക്കട്ടെ, മൂന്നരക്കോടിയുള്ള കേരളത്തിലെ ജനങ്ങൾക്ക് ശ്വസിക്കാൻ ഏത്ര കോടി മരങ്ങൾ വേണം. എത്ര ടൺ ഓക്‌സിജൻ വേണം? അത്ഭുതപ്പെടുത്ത വസ്തുതകളാണിത്. ഇനി ഓക്‌സിജൻ പുറത്തു വിടുന്ന വൃക്ഷങ്ങളുടെ കാര്യമെടുക്കാം. 25 വർഷം മുമ്പുണ്ടായിരുന്നതിൻെറ 25 ശതമാനം മരങ്ങളേ ഇപ്പോൾ മിക്കവാറും പ്രദേശങ്ങളിലുള്ളു. ഈ ദുരവസ്ഥക്ക് പരിഹാരമായി ഒരു സന്ദേശം നൽകുകയാണ് 'എൻെറ മരം' പദ്ധതിയിലൂടെ എൻെറ ഗ്രാമം ഗാന്ധിജിയിലൂടെ മിഷൻ. ഒരു മരമെങ്കിലും നട്ടുവളർത്താതെ ആരും ഈ ഭൂമിയിൽ നിന്നു പോകരുത്. ഇത് എൻെറ മരമെന്ന് ചൂണ്ടിക്കാണിക്കാൻ ഒരു മരം തീർച്ചയായും ഉണ്ടായിരിക്കണം.
ഒരാൾ ഭൂമിയിൽനിന്നു പോയാലും ഇത് അവൻ വച്ച മരമാണെന്നോ ഇത് ആ മരത്തിലെ പഴമാണെന്നോ മറ്റുള്ളവർക്ക പറയാൻ കഴിയണം. ജീവിതത്തിൽ സാർത്ഥകമായി ചെയ്യുന്ന ഒരു കർമ്മമെങ്കിലും അവശേഷിപ്പിക്കാം. അതിനുള്ള അവസരമാണ് 'എൻെറ മരം'' പദ്ധതിയിലുടെ ലഭിക്കുന്നതെന്ന് ശ്രീമൻ നാരായണൻ പറയുന്നു.
ജൂൺ അഞ്ചു മുതൽ മുപ്പത്തടം ഹോട്ടൽ ദ്വാരകയിൽ നിന്ന് പദ്ധതി പ്രകാരം ഫലവൃക്ഷത്തൈ വിതരണം ആരംഭിക്കും.
ഒരാൾക്ക് ഒരു തൈ വീതം ദ്വാരകയിൽ നിന്നു കൊണ്ടുപോയി നട്ടുവളർത്താം. രാവിലെ 10 ന് മുപ്പത്തടം ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് അജിത കുമാരി ഉദ്ഘാടനം ചെയ്യും.