പറവൂർ: ലോക്ക്ഡൗൺ നിയമം ലംഘിച്ച് രാത്രി സമയത്ത് ബൈക്കിൽ കറങ്ങിനടന്ന പന്ത്രണ്ട് പേരെ പൊലീസ് പിടികൂടി. പറവൂർ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവരെ പിടികൂടിയത്. കേസെടുത്ത ശേഷം ഇവരെ വിട്ടയച്ചു. അടുത്ത ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് പറവൂർ പൊലീസ് അറിയിച്ചു.