തൃപ്പൂണിത്തുറ: സി.പി.എം ജില്ലാ കമ്മിറ്റിഅംഗവും പീപ്പിൾസ് അർബൻ ബാങ്ക് ചെയർമാനുമായ സി.എൻ. സുന്ദരന്റെയും കെ.ജി. കല്പനാദത്തിന്റെയും മകൻ സി.എസ്. സുമിത്തും മരട് ഇഞ്ചയ്ക്കൽ കണിയാംകുടി വീട്ടിൽ കെ.വി ഷാജി, ലത ദമ്പതികളുടെ മകൾ ശ്രീക്ഷ്മിയും വിവാഹിതരായി. നവദമ്പതികൾ ഇരുപത്തി അയ്യായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാദേവിയും സി.പി.എം ഏരിയാ സെക്രട്ടറി പി.വാസുദേവനും ചേർന്ന് തുക ഏറ്റുവാങ്ങി.