നെടുമ്പാശേരി: സ്വത്ത് തർക്കത്തെ തുടർന്ന് വൃദ്ധമാതാവിനെയും മകളെയും ആക്രമിച്ചതായി പരാതി. ചെങ്ങമനാട് പറമ്പയം കോടോപ്പിള്ളി പരേതനായ മുഹമ്മദലിയുടെ ഭാര്യ സുബൈദ (70), മകൾ ജാസ്മിൻ റഹീം (44), ജാസ്മിൻെറ മക്കളായ അദീപ് (17), അബീദ് (15) എന്നിവർക്കു നേരെയാണ് അക്രമണമുണ്ടായത്. ഇവർ ദേശത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സതേടി.
സുബൈദയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മക്കളായ ഷാജഹാൻ, ഷൈൻ (ഷാലു) എന്നിവരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തതായി നെടുമ്പാശേരി സി.ഐ പി.എം. ബൈജു അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സുബൈദയുടെ കിടപ്പ് മുറിയുടെ വാതിൽ ചവുട്ടിപ്പൊളിച്ച് അകത്ത് കയറിയ ശേഷം മുറിവേൽപ്പിച്ചുവത്രെ. സുബൈദയെ രക്ഷിക്കാനത്തെിയപ്പോൾ ജാസ്മിക്കുനേരെയും തിരിഞ്ഞു. അദീപിനെയും അബീദിനെയും മർദ്ദിച്ചു. അയൽവാസികളാണ് ഇവരെ ആശുപത്രിയിലാക്കിയത്.