കോതമംഗലം: കൊവിഡ്നിരീക്ഷണത്തിൽ കഴിയുന്നതിനിടെെ സ്രവ പരിശോധനയ്ക്ക് പോയ ആളെ മദ്യം വാങ്ങാനുള്ള ബാറിലെ ക്യൂവിൽ കണ്ടെത്തി. വണ്ണപ്പുറം പൊലീസ് കേസ് എടുത്തു.
വണ്ണപ്പുറം സ്വദേശിയാണ് ഈ യുവാവ്. ക്വാറന്റയ്ൻ നിബന്ധനകൾ ലംഘിച്ചതിനാണ് കേസ്.
കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇയാൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയ്ക്കായി തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിയ ശേഷമാണ് ബാറിലേക്ക് പോയത്. തെർമൽ സ്കാനർ പരിശോധനയിൽ പനി കണ്ടതോടെ മാറ്റി നിർത്തി. സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് നിരീക്ഷണത്തിൽ കഴിയുന്ന ആളാണെന്ന് മനസ്സിലായത്. ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു.