കൊച്ചി: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നദിയെ സംരക്ഷിക്കൂ നാടിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേരാനല്ലൂരിൽ പെരിയാർ നദിയുടെ തീരങ്ങളിൽ 100 കണ്ടൽച്ചെടികൾ വച്ചുപിടിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ നിർവഹിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജോഷ്വാ തായങ്കേരി അദ്ധ്യക്ഷതവഹിച്ചു. ഷിബു തെക്കുംപുറം, സേവി കുരിശു വീട്ടിൽ, ജിസൺ ജോർജ്, കെ വി വർഗീസ്, വിൻസന്റ് ജോസഫ്, ഡൊമിനിക് കാവുങ്കൽ എന്നിവർ നേതൃത്വം നൽകി.