കൊച്ചി: ലോക പരിസ്ഥിതി ദിനത്തിൽ കെ.എം.ആർ.എൽ രാവിലെ 10 ന് വൈറ്റില മെട്രോ സ്റ്റേഷനിൽ തൈകൾ നട്ടുപിടിപ്പിക്കും. കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് സി.മീനാക്ഷി മുഖ്യാതിഥിയാകും. സ്റ്റേഷൻ പരിസരത്ത് തൈകൾ നട്ടുപിടിപ്പിച്ച് അവർ പരിപാടി ഉദ്ഘാടനം ചെയ്യും. അടുത്ത വർഷം വാട്ടർ മെട്രോ പദ്ധതിയുടെയും കനാൽ പുനരുജ്ജീവന പദ്ധതിയുടെയും ഭാഗമായി 5000 മരങ്ങൾ നടുമെന്നും കെ.എം.ആർ.എൽ എം.ഡി അൽകേഷ് കുമാർ ശർമ്മ പറഞ്ഞു.
കാലടി ആദി ശങ്കര ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനുമായി കൈകോർത്താണ് കെ.എം.ആർ.എൽ പദ്ധതി നടപ്പിലാക്കുന്നത്. കണ്ടെയ്‌നർ റോഡിൽ നട്ട 3550 മരങ്ങൾ ഉൾപ്പെടെ ജില്ലയിൽ ഇതുവരെ 7,427 മരങ്ങൾ കെ.എം.ആർ.എൽ നട്ടിട്ടുണ്ട്.