വടുതല : നഗരസഭ 32- ാം ഡിവിഷനിൽ കൗൺസിലർ ഒ.പി. സുനിലിന്റെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കാനകളും തോടുകളും ശുചിയാക്കി നീരൊഴുക്ക് കൂട്ടുന്ന ജോലികളുമാണ് ആരംഭിച്ചത്. വടുതല ശാസ്ത്രി റോഡിലെ തോട്, റെയിൽപാളത്തിനടിയിലെ തോട്ടിലെ ചെളിനീക്കം, റെയിൽ പാളത്തിനു സമാന്തരായ തോട് ശുചീകരണം, പള്ളിക്കാവ് റോഡിൽ ചിന്മയ സ്‌കൂളിന്റെ പുറകിലെ തോട് ആഴംകൂട്ടൽ തുടങ്ങിയ ജോലികളാണ് പുരോഗമിക്കുന്നത്.