sndp
കുന്നത്തുനാട് യൂണിയനും ,ഏകോപന നേതൃ സമിതിയും സംയുക്തമായി നിർദ്ധന വിദ്യാർത്ഥികൾക്ക് നൽകുന്ന പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം കണിച്ചുകുളങ്ങരയിലെ വസതിയിൽ വെള്ളാപ്പള്ളി നടേശൻനിർവ്വഹിക്കുന്നു

പെരുമ്പാവൂർ: എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനം ഉറപ്പ് വരുത്താൻ യോഗം പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്തു. കുന്നത്തുനാട് യൂണിയനും ഏകോപന നേതൃ സമിതിയും നിർദ്ധന വിദ്യാർത്ഥികൾക്ക് നൽകുന്ന പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം കണിച്ചുകുളങ്ങരയിലെ വസതിയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യകൊണ്ട് പ്രബുദ്ധരാകാനുള്ള ഗുരുവിന്റെ ഉപദേശം ഹൃദയത്തിലേ​റ്റി വിദ്യാഭ്യാസ മേഖലയിൽ കുതിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ തയ്യാറാക്കിയ നോട്ട് ബുക്കുകളുടെ പ്രകാശനം പ്രീതി നടേശൻ നിർവ്വഹിച്ചു.

യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണ്ണൻ, കൺവീനർ സജിത് നാരായണൻ, കമ്മി​റ്റിയംഗം,എം.എ രാജു, ഏകോപന നേതൃസമിതി ജനറൽ കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ, ജയൻ എൻ. ശങ്കരൻ, സജാത് രാജൻ,പി.വി ബൈജു,എൻ.ആർ ബിനോയ്, ഇന്ദിരാ ശശി, വേലു വി.എസ്, ഗോകുൽ രാജ്, ശ്യാംജിത് ശിവൻ എന്നിവർ പങ്കെടുത്തു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചടങ്ങ്.