കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് സി.പി.എമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി പറഞ്ഞു. പ്രതികൾക്ക് ജാമ്യം ലഭിക്കാൻ പൊലീസ് ഒത്തുകളിച്ചത് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കുറ്റപത്രം സമർപ്പിക്കാതിരുന്ന സർക്കാർ നടപടിക്കെതിരെ ഡി.സി.സി മേനകയിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി. നേതാക്കളായ കെ. ബാബു, കെ.പി ധനപാലൻ, എൻ. വേണുഗോപാൽ, ഡൊമിനിക് പ്രസന്റേഷൻ, അജയ് തറയിൽ എം.എൽ.എമാരായ പി.ടി തോമസ്, വി.പി സജീന്ദ്രൻ, റോജി എം. ജോൺ കെ.പി.സി.സി ഭാരവാഹികളായ അബ്ദുൾ മുത്തലിബ്, ജയ്‌സൺ ജോസഫ്, ടി.എം സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. ഡി.സി.സി ഭാരവാഹികളായ മുഹമ്മദ് ഷിയാസ് സ്വാഗതവും എം.ജെ ജോമി നന്ദിയും പറഞ്ഞു.