covid
ആദിവാസി സമൂഹം നൽകിയ വസ്തുക്കൾ ആന്റണി ജോൺ എം.എൽ.എ ഏറ്റു വാങ്ങുന്നു

കോതമംഗലം: കേരളത്തിന്റെ അതിജീവനത്തിന് ആദിവാസി സമൂഹത്തിന്റെ കൈത്താങ്ങ്. കുട്ടമ്പുുഴ മേട്നപ്പാറകുടി, എളംബ്ലാശ്ശേരിക്കുടി എന്നിവിടങ്ങളിലെ ആദിവാസി സമൂഹമാണ് സഹായം നൽകിയത്. ഇവർ ഉണ്ടാക്കിയ കുട്ട, മുറം വിവിധ ഇനം കരകൗശലവസ്തുക്കൾ തുടങ്ങിയവയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ആദിവാസി ഊരുകളിലെത്തി ആന്റണി ജോൺ എം.എൽ.എ വസ്തുക്കൾ ഏറ്റുവാങ്ങി.കുട്ടമ്പുഴ 10-ാം വാർഡ് മെമ്പർ മാരിയപ്പൻ നെല്ലിപ്പിള്ളയും ഭാര്യ ലീല മാരിയപ്പനും ചേർന്ന് വസ്തുക്കൾ കൈമാറി.എസ്.ടി പ്രമോട്ടർ അജിതമാരിയപ്പൻ, ആരോമൽ എം.എസ്, അശ്വിൻ ബിജു, അപ്പുക്കുട്ടൻ.സി., ഹരികൃഷ്ണൻ എം.എ തുടങ്ങിയവർ പങ്കെടുത്തു.