കൊച്ചി: രണ്ടു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര സ്വദേശികളായ 34 ഉം, 41 ഉം വയസുള്ള മെർച്ചന്റ് നേവി ഉദ്യോഗസ്ഥർക്കാണ് രോഗം. ജൂൺ ഒന്നിലെ മുംബയ് കൊച്ചി എയർ ഏഷ്യ വിമാനത്തിൽ എത്തിയ ശേഷം ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെങ്കിലും ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം, കൊല്ലം ജില്ലയിൽ രോഗം സ്ഥിരീകരിച്ച രണ്ടു പേർ എറണാകുളം മെഡിക്കൽ കോളേജിലാണ് ചികിത്സയിൽ കഴിയുന്നത്.ഇതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്നവർ 44 ആയി. വീടുകളിൽ ഇന്നലെ 759 പേരെ കൂടി നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 543 പേരെ ഒഴിവാക്കി. 9872 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ. ഇന്നലെ 12 പേരെ കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഐസൊലേഷൻ
ആകെ: 9872
വീടുകളിൽ: 8818
കൊവിഡ് കെയർ സെന്റർ: 509
ഹോട്ടലുകൾ: 452
ആശുപത്രി: 93
മെഡിക്കൽ കോളേജ്: 44
മൂവാറ്റുപുഴ ജനറൽ ആശുപത്രി: 07
ഐ.എൻ.എസ് സഞ്ജീവനി: 04
സ്വകാര്യ ആശുപത്രി: 38
റിസൽട്ട്
ആകെ: 14
പോസിറ്റീവ് :02
ലഭിക്കാനുള്ളത്: 231
ഇന്നലെ അയച്ചത്: 119
ഡിസ്ചാർജ്
ആകെ: 09
മെഡിക്കൽ കോളേജ്: 02
പോർട്ട് ട്രസ്റ്റ് ആശുപത്രി: 03
മൂവാറ്റുപുഴ ജനറൽ ആശുപത്രി: 01
സ്വകാര്യ ആശുപത്രി: 03
കൊവിഡ്
ആകെ: 44
മെഡിക്കൽ കോളേജ്: 39
ഐ.എൻ.എസ് സഞ്ജീവനി: 04
സ്വകാര്യ ആശുപത്രി: 01