തൃക്കാക്കര: കൊവിഡിനെ തുടർന്ന് കേന്ദ്ര കേരള സർക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടിനെതിരെ പ്രതിഷേധിച്ച് കലക്ട്രേറ്റിന് മുന്നിൽ മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമലംഘന സമരം നടത്തി. ജില്ലാ പ്രസിഡന്റ് കെ.എ മുഹമ്മദ് ആസിഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് പി.എ സലിം അദ്ധ്യക്ഷത വഹിച്ചു.അൻസാർ മുണ്ടാട്ട്, കെ.പി ജലീൽ, പി.എം നാദിർഷ, പി.എ ഷിഹാബ്, കെ.എ ഷുഹൈബ്, ടി.എ ഫാസിൽ, കെ.പി സുബൈർ, ടി.എ അബ്ദുൽ കരീം,എം.നജീബ്, കെ.എ മുഹമ്മദ് ഷഫീഖ്, പി.എം മാഹിൻകുട്ടി,കെ.എൻ നിയാസ്, മുഹമ്മദ് സാബു, അബുതാഹിർ തുടങ്ങിയവർ സംബന്ധിച്ചു.സമരക്കാർക്കെതിരെ പൊലീസ് കേസെടുത്തു.