നെടുമ്പാശേരി: ആഫ്രിക്കയിൽ നിന്നും ഒമാൻ, ദോഹ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിലുമായി ഇന്ന് 868 പ്രവാസികൾ കൊച്ചിയിലെത്തും. കഴിഞ്ഞ ഞായറാഴ്ച്ചയും ആഫ്രിക്കയിൽ നിന്നും കൊച്ചിയിലേക്ക് വിമാനമെത്തിയിരുന്നു. നൈജീരിയയിൽ നിന്നുള്ള വിമാനം ഞായറാഴ്ച്ചയും കൊച്ചിയിലെത്തും.

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം 150 യാത്രക്കാരുമായി വൈകിട്ട് 18.45 ന് കൊച്ചിയിലെത്തും. ബഹ്‌റിൻ വിമാനം രാത്രി 21.20നും ഒമാൻ വിമാനം പുലർച്ചെ 7.15ന് ന് 291 യാത്രക്കാരുമായും ഖത്തർ എയർവേയ്‌സ് രാവിലെ 9.40 ന് 250 യാത്രക്കാരുമായും കൊച്ചിയിലെത്തും. ആഭ്യന്തര മേഖലയിൽ ഇന്ന് 11 വരവും 11 പുറപ്പെടലും നടന്നു. അതേസമയം മുംബൈയിലേക്ക് രണ്ടും ബാംഗ്ലൂരിലേക്ക് ഒന്നും വിമാന സർവീസ് റദ്ദാക്കി.