പിറവം: വാട്ടർ അതോറിറ്റി സ്കീമുകൾ കൈമാറുന്നതിനും തസ്തികകൾ വെട്ടിക്കുറക്കുന്നതിനും എതിരെയും ലോകബാങ്ക് പദ്ധതിയായ ജലനിധിക്ക് കടന്നു കയറാൻ അവസരമൊരുക്കുന്ന ഐ.എ.എസ്.ലോബിയുടെ നടപടികൾക്കെതിരെയും ആൾ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ ജല അതോറിറ്റി സംരക്ഷണ ദിനാചരണം നടത്തി. പിറവം വാട്ടർ അതോറിറ്റി ഓഫീസിന് മുൻപിൽ നടന്ന ദിനാചരണം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.എം.ജോർജ് ഉദ്ഘാടനം ചെയ്തു.മനു മാധവൻ, ആൻസി .എം.ഒ, ഇ.വി.അജികുമാർ, ജോഷി.പി.ചെറിയാൻ എന്നിവർ നേതൃത്വം നൽകി.