കൊച്ചി: കോളേജുകളുടെ പ്രവൃത്തി സമയം രാവിലെ എട്ടര മുതൽ ഒന്നര വരെ ആക്കിയ കോളേജ് വിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവ് യുക്തിസഹമല്ലെന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം സംസ്ഥാന പ്രസിഡന്റ് ഡോ.കെ. ശിവപ്രസാദ് വ്യക്തമാക്കി. കൂടുതൽ വിദ്യാർത്ഥികളും ദൂരെ സ്ഥലങ്ങളിൽ നിന്നാണ് എത്തുന്നത്. രാവിലെ ക്ളാസിൽ ഇവർ എങ്ങനെ എത്തുമെന്ന് ചിന്തിക്കാത്തത് ദുരൂഹമാണ്. കാമ്പസുകളിൽ രാഷ്ട്രീയ അതിപ്രസരം ഉണ്ടാക്കാനും കലാപം വളർത്താനുമേ പുതിയ ഉത്തരവ് ഉപകരിക്കൂ. അദ്ധ്യാപക സംഘടനകളോ വിദ്യാർത്ഥികളോ ഇത്തരമൊരു ആശയം ഉന്നയിച്ചിട്ടില്ല. പുതിയ ഉത്തരവ് പ്രകാരം അദ്ധ്യാപകരുടെ പ്രവൃത്തിസമയം എട്ടര മുതൽ മൂന്നര വരെയാണ്. അദ്ധ്യാപർക്കും വിദ്യാർത്ഥികൾക്കും രണ്ടു സമയം ആദ്യമാണെന്നും ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം വ്യക്തമാക്കി.