കൂത്താട്ടുകുളം: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പാലക്കുഴ പഞ്ചായത്തും സർവീസ് സഹകരണ ബാങ്കും സംയുക്തമായി സുഫലം പദ്ധതി നടപ്പിലാക്കുന്നു. പഞ്ചായത്തിലെ എല്ലാ വീടുകളിലും ഒരു ഫലവൃക്ഷത്തൈ നൽകി നട്ടുവളർത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുവാൻ തീരുമാനിച്ച പ്രോജക്ടുകളിൽ ഒന്നാണ് സുഫലം.പരിസ്ഥിതി ദിനത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ജോഷി സ്കറിയ, ബാങ്ക് പ്രസിഡന്റ് എൻ.കെ ജോസ് എന്നിവർ ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്യും.