using-phone

ന്യൂഡല്‍ഹി:പ്രതിദിനം ഒരു മൊബൈല്‍ കണക്ഷനില്‍നിന്ന് അയക്കാവുന്ന എസ്എംഎസുകളുടെ എണ്ണം 100 ആയി കുറച്ചിരുന്നു.അതിന് ശേഷം അയക്കുന്ന എസ്എംഎസുകൾക്ക് തുക ഈടാക്കിയിരുന്നു.ഇനി മുതൽ 100ല്‍ കൂടുതല്‍ എസ്എംഎസ് സന്ദേശങ്ങള്‍ അയയ്ക്കുമ്പോള്‍ 50 പൈസയെങ്കിലും ഈടാക്കണമെന്ന വ്യവസ്ഥ ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) നീക്കി. ഇതോടെ വാണിജ്യേതര ഉപയോക്താക്കളുടെ ബള്‍ക്ക് എസ്എംഎസിനുള്ള നിരക്ക് നിര്‍ണയിക്കാനുള്ള അവകാശം ടെലികോം കമ്പനികള്‍ക്കായി.

ടെലി കമ്മ്യൂണിക്കേഷന്‍ താരിഫ് ഓര്‍ഡര്‍ 1999 ലെ ഷെഡ്യൂള്‍ XIII പ്രകാരമാണ്, ടെലികോം സേവന ദാതാക്കളില്‍നിന്ന് പ്രതിദിനം 100 എസ്എംഎസുകളിൽ കൂടുതൽ ചെയ്യുമ്പോൾ ഓരോ എസ്എംഎസിനും 50 പൈസയെങ്കിലും ഈടാക്കണമെന്ന് നിർബന്ധമാക്കിയത്.

2012ല്‍ വാണിജ്യ എസ്എംഎസുകള്‍ നിയന്ത്രിക്കുന്നതിനായാണ് ബള്‍ക്ക് എസ്എംഎസിന് ഉയര്‍ന്ന നിരക്ക് ഈടാക്കിയത്. വാണിജ്യേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവർക്ക് ഇത് തിരിച്ചടിയായിരുന്നു.അവർക്ക് ഉപയോഗങ്ങള്‍ക്ക് ഇത് തടസ്സമാകുന്നതായി ട്രായി വിലയിരുത്തി.