കൊച്ചി:വില്‍പ്പന ആരംഭിച്ച് 10 മിനിറ്റിനുള്ളില്‍ തന്നെ 15,000 സ്മാര്‍ട്ട് ടിവികള്‍ വിറ്റഴിച്ച് റിയല്‍ മി. ഫ്‌ലിപ്കാര്‍ട്ടിലൂടെയും റിയല്‍ മി വെബ്‌സൈറ്റിലൂടെയും ആയിരുന്നു വില്‍പ്പന. ഫ്‌ലിപ് കാര്‍ട്ടിന്റെ ടിവി വില്‍പ്പന വിഭാഗത്തില്‍ നടന്ന ഏറ്റവും വേഗമേറിയ വില്‍പ്പന കൂടെയാണ് ഇത്. രണ്ടു സൈസുകളിലാണ് റിയല്‍ മി സ്മാര്‍ട് ടിവികള്‍ ലഭ്യമാകുന്നത്.
32 ഇഞ്ചു മോഡലിന് 12,999 രൂപയാണ് വില. 43 ഇഞ്ച് മോഡലിന് 21,999 രൂപയും. കൂടുതല്‍ പ്രീമിയം മോഡലുകള്‍ വിപണിയില്‍ എത്തിക്കാനുള്ള ഉള്ള തയ്യാറെടുപ്പിലാണ് കമ്പനി. കൊറോണ പ്രതിസന്ധിയ്ക്ക് ശേഷം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് കീഴില്‍ രാജ്യത്ത് സ്മാര്‍ട് ടിവി ഉത്പാദനം ആരംഭിയ്ക്കും എന്ന് റിയല്‍ മി സിഇഒ മാധവ് സേത് വ്യക്തമാക്കി. ലോകോത്തര നിലവാരത്തിലെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിയ്ക്കുകയാണ് ലക്ഷ്യം. ഫ്‌ലിപ് കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് ഇഎംഐലൂടെയും ടിവി വാങ്ങാന്‍ ആകും. സ്മാര്‍ട്ട് ടിവിയ്ക്ക് ഒരു വര്‍ഷത്തെ വാറന്റി ലഭ്യമാകും.സ്മാര്‍ട്ട് ടിവി പാനലിന് രണ്ടു വര്‍ഷ വാറന്റി ലഭ്യമാണ്. 48 മണിക്കൂറിനുള്ളില്‍ തന്നെ ഇന്‍സ്റ്റലേഷന്‍ സേവനങ്ങള്‍ കമ്പനി നല്‍കും.രാജ്യത്ത് 780-ല്‍ അധികം സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട് എന്ന് കമ്പനി അവകാശപ്പെടുന്നു.