kklm
വീട്ടിൽ ഒരു മരം പരിപാടിയുടെ ഉദ്ഘാടനം തിരുമാറാടിയിലെ വസതിയിൽ വൃക്ഷതൈ നട്ട് അനൂപ് ജേക്കബ് എം.എൽ.എയും ഭാര്യ അനിലയുംചേർന്ന് നിർവഹിക്കുന്നു

കൂത്താട്ടുകുളം: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് യൂത്ത് ഫ്രണ്ട് (ജേക്കബ്‌) സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച വീട്ടിൽ ഒരു മരം പരിപാടിയുടെ ഉദ്ഘാടനം തിരുമാറാടിയിലെ
വസതിയിൽ വൃക്ഷതൈ നട്ടു പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എയും ഭാര്യ അനിലയും ചേർന്ന് നിർവഹിച്ചു.യൂത്ത് ഫ്രണ്ട്(ജേക്കബ്) സംസ്ഥാന പ്രസിഡന്റ് അഡ്വ:പ്രേംസൺ മാഞ്ഞാമറ്റം അദ്ധ്യക്ഷത വഹിച്ചു.മൻസൂർ പാളയംപറമ്പിൽ, പ്രിൻസ് വെള്ളറക്കൽ ,സാജൻ ജോസഫ്, ബിനു ഐസക്, സുമേഷ് കാക്കൂർ എന്നിവർ പങ്കെടുത്തു.