mattal
പരിസ്ഥിതി ദിനത്തിൽ മട്ടലിൽ ഭഗവതി ക്ഷേത്രാങ്കണത്തിൽ നടാൻ വൃക്ഷത്തൈകൾ അഡ്വ. ടി.പി. സിന്ധുമോൾ ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവന് കൈമാറുന്നു

കൊച്ചി: ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ വൃക്ഷത്തൈകൾ നട്ടു. വൃക്ഷത്തൈകൾ അഡ്വ. ടി.പി. സിന്ധുമോൾ മട്ടലിൽ ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവന് നൽകി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ട്രഷറർ പി.വി. സാംബശിവൻ, കെ.വി. വിനോദ് കുമാർ, സി.എം. സതീശ്, വി.എസ്. സന്തോഷ് എന്നിവർ പങ്കെടുത്തു.