കൊച്ചി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബി.ജെ.പി എറണാകുളം മണ്ഡലം പ്രസിഡന്റ് പി.ജി .മനോജ് കുമാർ എറണാകുളം ഫയർ ഫോഴ്സ് സ്റ്റേഷനിൽ സ്റ്റേഷൻ ഓഫീസർ വി.വി ബാബുവിന് വൃക്ഷ തൈകൾ കൈമാറി. ഫയർ ഫോഴ്‌സ് ഒഫിസർ സതീഷ് കുമാറിന് മണ്ഡലം ജനറൽ സെക്രട്ടറിമാരായ യു.ആർ. രാജേഷ്, പി.എസ്. സ്വരാജ് എന്നിവർ വൃക്ഷ തൈകൾ കൈമാറി. കർഷക മോർച്ച ജില്ലാ കമ്മറ്റി അംഗം പി.ജി. അനിൽ കുമാർ, മണ്ഡലം പ്രസിഡന്റ് ഏംഗൽസ് എന്നിവർ പങ്കെടുത്തു.