കൊച്ചി:പുതിയ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാനും മാറ്റങ്ങള്‍ വരുത്താനും ഇനി വളരെ എളുപ്പം. ലോക്ക് ഡൗണ്‍ കര്‍ശന നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 14,000 ആധാര്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായി യുഐഡിഎഐ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരുകള്‍, പോസ്റ്റ് ഓഫീസുകള്‍, ബാങ്ക്, ബിഎസ്എന്‍എല്‍ തുടങ്ങിയവയ്ക്കാണ് ആധാര്‍ കേന്ദ്രങ്ങളുടെ ചുമതല. വിലാസം പുതുക്കല്‍ ഉള്‍പ്പടെയുള്ളവ ഓണ്‍ലൈനായി ചെയ്യാന്‍ കഴിയുമെങ്കിലും പുതിയ കാര്‍ഡിന് അപേക്ഷിക്കല്‍ ഉള്‍പ്പടെയുള്ളവയ്ക്ക് ആധാര്‍ സെന്ററിലെത്തണം.
പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത 30 ആധാര്‍ സേവ കേന്ദ്രങ്ങളാണ് യുഐഡിഎഐയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തശേഷം ഇവിടെയെത്തി സേവനം തേടാവുന്നതാണ്. എറണാകുളത്തെ പാലാരിവട്ടത്ത് ആധാര്‍ സേവ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. (കൂടുതല്‍ വിവരങ്ങള്‍ https://appointments.uidai.gov.in/easearch.aspx ഈ ലിങ്കില്‍ കയറുക). നിങ്ങളുടെ സമീപത്തെ ആധാര്‍ സേവ കേന്ദ്രം അറിയുന്നതിനും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.