money

കൊച്ചി:കൊറോണ വൈറസ് വ്യപനത്തെ തുടർന്ന് ലോക്ക് ഡൗൺ ആയതിന് ശേഷം എല്ലാവരും ഡിജിറ്റൽ പ്സാറ്റ്ഫോമിനെയാണ് കൂടുതൽ ആശ്രയിക്കുന്നത്. ഇത്തരത്തിൽ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്‍സ്റ്റന്റ് ഓണ്‍ലൈന്‍ അക്കൗണ്ട് ഓപ്പണിംഗ് പ്ലാറ്റഫോമുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്. 'എസ്‌ഐബി ഇന്‍സ്റ്റ' എന്ന പേരിലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. ഇതോടെ ആധാറും പാന്‍ കാര്‍ഡുമുള്ളവര്‍ക്ക് ലളിതമായ നടപടികളിലൂടെ അക്കൗണ്ട് തുറക്കാന്‍ സാധിക്കും.

ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണിലൂടെ മാത്രമെ സേവനം ലഭ്യമാകുകയുള്ളൂ. ഇടപാടുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ശാഖ തിരഞ്ഞെടുക്കാവുന്നതാണ്.സൗജന്യ വ്യക്തിഗത ഡെബിറ്റ് കാര്‍ഡ്, സൗജന്യ മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എന്‍ഇഎഫ്ടി, യുപിഐ വഴി സൗജന്യ ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവയാണ് എസ്‌ഐബി ഇന്‍സ്റ്റയുടെ മറ്റ് സവിശേഷതകള്‍.