കിഴക്കമ്പലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത പട്ടിമറ്റം ഫയർഫോഴ്സിനെ ലോക് ജൻശക്തി പാർട്ടിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. എല്ലാ ജീവനക്കാർക്കും ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. മഴക്കാലപൂർവ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റേഷനും പരിസരവും വൃത്തിയാക്കി. കൊവിഡ് കാലയളവിൽ പട്ടിമറ്റത്തെ ഫയർഫോഴ്സ് ജീവനക്കാർ നൂറോളം രോഗികൾക്ക് അവശ്യമരുന്നുകൾ എത്തിച്ചു നൽകിയിരുന്നു. ഫയർസ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഓഫീസർ ടി.സി. സാജു, ലോക്ജനശക്തി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സാജു വടശേരി, സെക്രട്ടറിമാരായ ജേക്കബ് പീറ്റർ, പി.എച്ച്. രാമചന്ദ്രൻ, ജില്ലാ ഭാരവാഹികളായ ലെനിൻ മാത്യു, ടി.എൻ. അശോകൻ, അജിത് കടുവാൾ, ബിജു പെരുമ്പാവൂർ തുടങ്ങിയവർ പങ്കെടുത്തു