• റൂറൽ ജില്ലാ പൊലീസിന്റെ 'നാളേക്കൊരു ഫലവൃക്ഷം' കാമ്പയിന് ജില്ലയിലെ 34 പൊലീസ് സ്റ്റേഷനുകളിലും തുടക്കമായി. ആലുവയിലെ ജില്ലാ പൊലീസ് ആസ്ഥാനത്ത് മേധാവി കെ. കാർത്തിക് ആദ്യ തൈ നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. എ.എസ്.പി.എം.ജെ. സോജൻ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ. എസ്.പി റാഫി തുടങ്ങിയവർ എന്നിവർ പങ്കെടുത്തു.
• ആലുവ കാർഷിക ഗ്രാമവികസന ബാങ്ക്: സൗജന്യ തെങ്ങിൻതൈകളുടെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.കെ. ജിന്നാസ് നിർവ്വഹിച്ചു. ലിജി പി. സ്‌കറിയ, പി.ഐ. ഏലിയമ്മ, ഉമൈബ ബീവി, കെ.പി.പോളി എന്നിവർ സംബന്ധിച്ചു.
• കീഴ്മാട് സഹകരണ ബാങ്ക്: എടയപ്പുറം ഗവ. എൽ.പി സ്‌കൂളിൽ വൃക്ഷത്തൈ നടീൽ ബാങ്ക് പ്രസിഡന്റ് കെ.എസ്. കൊച്ചുപിള്ള നിർവ്വഹിച്ചു. സി.എസ്. അജിതൻ, ഇ.എം. ഇസ്മയിൽ, പി.എ. മുജീബ്, എൻ.ജെ. പൗലോസ്, എം.എ. സത്താർ, എ.ഐ. സുബൈദ എന്നിവരും പങ്കെടുത്തു.
• എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി :പരിസ്ഥിതി വാരാചരണം മണപ്പുറത്ത് സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എസ്. അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എ.എ. സഹദ്, സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി എ. ഷംസുദീൻ എന്നിവർ സംസാരിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറിയായിരുന്ന കെ.ജെ. ഡൊമിനികിന്റെ പേര് നൽകി കാരോത്തുകുഴി ജംഗ്ഷനിൽ സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി. നവകുമാരൻ വൃക്ഷത്തൈ നട്ടു. കൗൺസിലർ പി.സി. ആന്റണി അദ്ധ്യക്ഷത വഹിച്ചു.
• യൂത്ത് കോൺഗ്രസ് : ആലുവ ജില്ലാ ആശുപത്രിയിൽ വൃക്ഷ തൈകൾ നടീൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ അബ്ദുൾ മുത്തലിബ് നിർവ്വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ പരിസ്ഥിതി ദിന സന്ദേശം നൽകി. യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി ജെബി മേത്തർ സംസാരിച്ചു.
• കോൺഗ്രസ് ആലുവ മണ്ഡലം കമ്മറ്റി: യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ പരിസ്ഥിതി പ്രവർത്തകൻ ഡോ. സീതാരാമന് വൃക്ഷത്തൈ നൽകി നിർവ്വഹിച്ചു. പ്രസിഡന്റ് ഫാസിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.
• എ.ഐ.വൈ.എഫ് ആലുവ മണ്ഡലം കമ്മിറ്റി: സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി എ.ഷംസുദ്ധീൻ വൃക്ഷത്തൈ നട്ടു.
• കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ല പോലീസ് മേധാവി കെ. കാർത്തിക് നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പ്രിൻസ് വെള്ളറക്കൽ നേതൃത്വം നൽകി.
• ബി.ജെ.പി ചൂർണിക്കര പഞ്ചായത്ത് : നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രമണൻ ചേലാക്കുന്ന് വൃക്ഷത്തൈ നട്ടു ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സിദ്ധാർഥൻ, മണ്ഡലം ട്രഷറർ അപ്പു മണ്ണാച്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.
• കർഷകമോർച്ച:ഫലവൃക്ഷ തൈകൾ വിതരണം നെടുമ്പാശേരിയിൽ ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ .എം.എൻ. ഗോപി ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ. റെജി അദ്ധ്യക്ഷനായിരുന്നു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സെന്തിൽകുമാർ സംസാരിച്ചു.