കിഴക്കമ്പലം: കെ.പി.എം.എസ് കുന്നത്തുനാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ 'ഓർമ്മ മരം' പദ്ധതിയുടെ ഉദ്ഘാടനം കുമാരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വി.പി.സജീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. വടവുകോട് ഫാർമേഴ്സ് ബാങ്കിൽ ദിനാചരണം തെങ്ങിൻ തൈ നട്ട് പ്രസിഡന്റ് എം.എം തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.ദേശീയ പ്രകൃതി പരിസ്ഥിതി പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പഴന്തോട്ടത്തെ തരിശുഭൂമിയിൽ ആരംഭിച്ച കൃഷിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജു, പഞ്ചായത്ത് അംഗം ഷീജ അശോകൻ എന്നിവർ ചേർന്നു നിർവഹിച്ചു.ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റം ഹോമിയോ ഹെൽത്ത് സെന്റർ ശുചീകരിച്ചു. ജില്ലാ സെക്രട്ടറി എ.പികുഞ്ഞുമുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. കുന്നത്തുനാട് പഞ്ചായത്ത് കർഷക മോർച്ചയുടെ നേതൃത്വത്തിൽ നടന്ന വൃക്ഷത്തൈ നടീൽ വൈസ് പ്രസിഡന്റ് പി.ആർ പദ്മരാജ് നിർവഹിച്ചു.കുന്നത്തുനാട് കോൺഗ്രസ് 10- ാം വാർഡിന്റെ നേതൃത്വത്തിൽ പറക്കോട് ആശാരി മൂലയിൽ നടത്തിയ വൃക്ഷത്തൈ നടീൽ പഞ്ചായത്തംഗം ടി.വി.ശശി നിർവഹിച്ചു.ഗ്രീൻ മൂവ്മെന്റ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മീമ്പാറയിലും, പരിയാരം ലക്ഷം വീട് കോളനിയിലും മരങ്ങൾ നട്ടു. സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം പദ്ധതിയിൽ പെടുത്തി പൂതൃക്ക പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും തൈകൾ നട്ടു. വടയമ്പാടി സ്കൂളിൽ പൂതൃക്ക സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ് മുരളീധരൻ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മഴുവന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വീട്ടൂരിൽ വനം വകുപ്പിന്റെ തുറസായ സ്ഥലങ്ങളിലും, വലമ്പൂർ സ്കൂളിലും തൈകൾ നട്ടു. വനം വകുപ്പ് ഓഫീസർ രാജേഷ് നേതൃത്വം നൽകി.