kseb
ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഒഫ് കേരള (സി.ഐ.ടി.യു) നേതൃത്വത്തിൽ കുമ്പളങ്ങി പോസ്റ്റ് ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധസമരം സി.ഐ.ടി.യു പള്ളുരുത്തി മേഖലാ ജോയിന്റ് സെക്രട്ടറി കെ.കെ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു

കുമ്പളങ്ങി: വൈദ്യുതി മേഖലയടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഒഫ് കേരള (സി.ഐ.ടി.യു) നേതൃത്വത്തിൽ കുമ്പളങ്ങി പോസ്റ്റ് ഓഫീസിനുമുന്നിൽ പ്രതിഷേധസമരം നടത്തി. സി.ഐ.ടി.യു പള്ളുരുത്തി മേഖലാ ജോയിന്റ് സെക്രട്ടറി കെ.കെ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ എക്സിക്യുട്ടീവ് അംഗം പി.കെ. രാജപ്പൻ, ആന്റണി, ജോയി, ടോണി തുടങ്ങിയവർ നേതൃത്വം നൽകി.