പെരുമ്പാവൂർ: യൂത്ത് മൂവ്‌മെന്റ് കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ ശാഖാ യൂത്ത് മൂവ്‌മെന്റ് സമിതികളുടെ സഹകരണത്തോടെ വൃക്ഷത്തൈകൾ നട്ടു. യൂണിയൻ ആസ്ഥാനത്ത് പ്ലാവിൻതൈ നട്ടുകൊണ്ട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണൻ ഉദ്ഘാടനം ചെയ്തു. കൺവീനർ സജിത് നാരായണൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ സജാത് രാജൻ, കൺവീനർ അഭിജിത് ഉണ്ണിക്കൃഷ്ണൻ, ജയൻ പാറപ്പുറം, സുബിൻ എം.കെ, എൻ.ആർ. ബിനോയ് എന്നിവർ സംബന്ധിച്ചു.