ആലുവ: ലോക്ക് ഡൗണിൽ ബുദ്ധിമുട്ടിലായ എല്ലാ തൊഴിലാളികൾക്കും കേന്ദ്ര സർക്കാർ 10,000 രൂപ വീതം അനുവദിക്കണമെന്ന് എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി ആവശ്യപ്പെട്ടു. ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (എച്ച്.എം.എസ്) ജില്ലാ കമ്മറ്റി ആലുവ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മനോജ് ഗോപി. സാമൂഹ്യ അകലം പാലിച്ചായിരുന്നു സമരം. ജില്ലാ പ്രസിഡന്റ് പി.എം. റഷീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ സുധീർ തമ്മനം,എം.എ. അഷ്രഫ്, ബാബു പുത്തംവേലി എന്നിവർ സംസാരിച്ചു.