അങ്കമാലി: സംസ്ഥാന കാർഷിക വികസന കർഷകക്ഷേമവകുപ്പിന്റെ നേതൃത്വത്തിൽ ഒരു കോടി ഫലവൃക്ഷതൈകളുടെ ജില്ലാതല വിതരണോദ്ഘാടനം റോജി എം. ജോൺ എം. എൽ. എ. നിർവഹിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി. ടി. പോൾ അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി. ദിലീപ് കുമാർ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ സാംസൺ ചാക്കോ, ശാരദാ മോഹൻ, കെ. വൈ. ടോമി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യർ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ. പി. അയ്യപ്പൻ, ടി. പി. ജോർജ്, റെന്നി ജോസ്, സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി. എം. വർഗീസ്, അംഗങ്ങളായ ഷേർളി ജോസ്, എൽസി വർഗീസ്, ഗ്രേസി റാഫേൽ, കൃഷി ഡപ്യൂട്ടി ഡയറക്ടർ സൂസൻ വർഗീസ്, അസി. ഡയറക്ടർ ബി. ആർ. ശ്രീലേഖ എന്നിവർ സംസാരിച്ചു.