morcha
പരിസ്ഥിതി ദിനത്തിൽ കർഷകമോർച്ചയുടെ ഫലവൃക്ഷതൈ വിതരണം സംസ്ഥാന സെക്രട്ടി എം. ആശിഷ് പിറവത്ത് മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ അന്നമ്മ ഡോമിക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു.

പിറവം: സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി ഒരു കോടി ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനം പിറവം കൃഷിഭവനിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫലവൃക്ഷ തൈകൾ പരമാവധി വീടുകളിൽ എത്തിക്കുവാനും സംരക്ഷിച്ച് മുന്നോട്ടു കൊണ്ടു പോകുവാനുമുള്ള നടപടി വകുപ്പ് തലത്തിൽ ഉണ്ടാകണമെന്ന് എം.എൽ.എ പറഞ്ഞു.നഗരസഭ വൈസ് ചെയർപേഴ്സൺ അമ്മ ടോമി അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ ഐഷ മാധവൻ, ജിൽസ് പെരിയപ്പുറം, അജേഷ് മനോഹർ, ഉണ്ണിവല്ലയിൽ കൃഷി വകുപ്പ് അസി. ഡയറക്ടർ ഫിലിപ്പ് വർഗീസ്, ഓഫീസർ ചന്ദന, കൃഷി അസി.സുമേഷ്,കാർഷിക വിപണി പ്രസിഡന്റ്‌ വി.എം ചാക്കോ, സെക്രട്ടറി സി.ജി പ്രകാശ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.രാമമംഗലം സർവീസ് സഹകരണ ബാങ്കിന്റെ വൃക്ഷത്തെെ നടീൽ ഗവണ്മെന്റ് ആശുപത്രിയിൽ അതുല്പാദന ശേഷി ഉള്ള തെങ്ങിൻ തൈ നട്ടുകൊണ്ട് പ്രസിഡന്റ്‌ സി.സി ജോൺ മെഡിക്കൽ ഓഫീസർഡോ. ജോബ് എന്നിവർ നിർവഹിച്ചു. കർഷകമോർച്ചയുടെ നേതൃത്തിൽ ജില്ലയിലെമ്പാടും വൃക്ഷ തെെ വിതരണം നടന്നു.പിറവം നഗരസഭയിൽ നഗരസഭ വെെസ് ചെയർ പേഴ്സൺ അന്നമ്മ ഡോമിക്ക് ഫലവൃക്ഷ തെെ നൽകി. സംസ്ഥാന സെക്രട്ടറി എം.ആശിഷ് നിർവഹിച്ചു.എടയ്ക്കാട്ടുവയലിൽ പഞ്ചായത്ത് തല ഉദ്ഘാടനവും റിട്ട.ജില്ലാ സീനിയർ ആയൂർവേദ മെഡിക്കൽ ഓഫീസർ ഡോ. കൃഷ്ണൻ കുട്ടിക്ക് തൈ നൽകി ആശിഷ് നിർവഹിച്ചു.