കൊച്ചി: ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളെ ബന്ധപെടുത്തി കേന്ദ്രം തയ്യാറാക്കിയ 70 കോടി രൂപയുടെ ശിവഗിരി ടുറിസം സർക്യൂട്ട്, 85 കോടി രൂപയുടെ കേരള സ്പിരിച്വൽ സർക്യൂട്ട് പദ്ധതികൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ടി.ജെ. വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. ഒ.ബി.സി. കോൺഗ്രസ് ജില്ലാ കമ്മിറ്റി ബി.എസ്.എൻ.എല്ലിന് മുമ്പിൽ നടത്തിയ കണ്ണാടി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ വില്യം ആലത്തറ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറൽ സെക്രടറിമാരായ ബാബു പുത്തനങ്ങാടി, എം.ബി. മുരളീധരൻ, ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ കെ.ഡി. ഹരിദാസ്, മാർവെൽ ആന്റണി ജില്ലാ ഭാരവാഹികളായ. പി.ആർ. നിർമൽ കുമാർ, ഗ്രേസി ബാബു തുടങ്ങിയവർ സംബന്ധിച്ചു.