bhavana
മാനാറി ഭാവന ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദാനാചരണം ഗ്രാമീണ കർഷകനായ മീമ്പനാൽ ഭാസിക്ക് വൃക്ഷതെെ നൽകി താലൂക്ക് ലെെബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.സി.പി.ഐ വാളകം ലോക്കൽ കമ്മിറ്റിയുടെ നേതത്വത്തിൽ പാർട്ടി മുൻജില്ലാ സെക്രട്ടറിയായിരുന്ന കെ.മുരളിയുടെ സ്മൃതി കുടീരത്തിൽ എൽദോ എബ്രഹാം എം.എൽ.എ ഫല വൃക്ഷ തൈ നട്ടു. സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടത്തിയ ദിനാചരണത്തിന്റെ മൂവാറ്റുപുഴ ഏരിയ തല ഉദ്ഘാടനം പായിപ്ര ഫാമിലി ഹെൽത്ത് സെന്റർ കോമ്പൗണ്ടിൽ തെങ്ങിൻ തൈ നട്ട് കൊണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ.മുരളീധരൻനിർവഹിച്ചു. അഖിലേന്ത്യ കിസാൻ സഭയുടെ കാർഷിക പാരിസ്ഥിതിക പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് ഓർമ്മ മരം നടലും ഗുരുവന്ദനവും കിസാൻ സഭ സംസ്ഥാനകമ്മറ്റിയംഗം ടി.എം.ഹാരിസ് ഈട്ടി മരം നട്ട് ഉദ്ഘാടനം ചെയ്തു. സി.പി.എം വാഴപ്പിള്ളി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അംഗങ്ങളുടെ വസതികളിൽ ഫല വൃക്ഷത്തെകൾ നട്ടു. പായിപ്ര യുണൈറ്റഡ് പബ്ലിക് ലൈബ്രറിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ഇബ്രാഹിം വൃക്ഷ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. തൃക്കളത്തൂർ പ്രവദ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തൃക്കളത്തൂർ പ്രദേശത്തെ മുഴുവൻ വീടുകളിലും പച്ചക്കറി തൈകൾ അടങ്ങുന്ന ഗ്രോബാഗ് വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാസഹകരണ ബാങ്ക് മുൻ വൈസ് ചെയർമാൻ പി.ആർ. മുരളീധരൻ നിർവഹിച്ചു. മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ദാനാചരണം മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. കെ.എം.രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.രങ്കേഷ് സന്ദേശം നൽകി. പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ പരിസ്ഥിതി ദിനാചരണം ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം പായിപ്ര ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ് ഉദ്ഘാടനം ചെയ്തു.